Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് സേതുപതിക്കൊപ്പം ‘പ്രേമം’ ചെയ്യാൻ ധനുഷ്

vijay-nivin

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമം തമിഴില്‍ റീമേയ്ക്കിനൊരുങ്ങുകയാണ്. നേരത്തെ നടന്‍ ധനുഷ് ചിത്രത്തിന്‍റെ തമിഴ്പതിപ്പില്‍ നായകനാകും എന്ന് വാര്‍ത്തയുണ്ടായിരുന്നു. ധനുഷ് ഒരു ഭാഗമായിരിക്കും എന്നാൽ നായകനായല്ല നിർമാതാവായായിരിക്കും പ്രേമം തമിഴിൽ ധനുഷ് എത്തുക.

നാനും റൗഡി താൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം യുവതാരം വിജയ് സേതുപതിയുമായി വീണ്ടുമൊരു ചിത്രം നിർമിക്കുന്നുവെന്ന് ധനുഷ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ കേൾക്കുന്നത് ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് പ്രേമം സിനിമയുടെ റീമേയ്ക്ക് അവകാശം മേടിക്കാൻ ഒരുങ്ങുന്നു എന്നതാണ്. അങ്ങനെയെങ്കിൽ വിജയ് സേതുപതിയാകും നിവിൻ പോളിയുടെ വേഷത്തിലെത്തുക. ചിത്രത്തിൽ നായികയായി ഹൻസികയെയാണ് ധനുഷ് പരിഗണിക്കുന്നതെന്നും കേൾക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.