Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയിലെ അർദ്ധനഗ്നരംഗം; തമന്ന വെളിപ്പെടുത്തുന്നു

tamannah-baahubali

ബാഹുബലി ആദ്യ ഭാഗത്തിൽ ഗ്ലാമർ രംഗങ്ങളിൽ നിറഞ്ഞു നിന്ന കഥാപാത്രമായിരുന്നു തമന്നയുടെ അവന്തിക. ചിത്രത്തിലെ ഗാനരംഗത്തിൽ അതീവഗ്ലാമറായി എത്തിയ തമന്നയുടെ പ്രകടനം വിവാദത്തിന് വഴിവെക്കുകയും ചെയ്തു. പ്രഭാസിന് മുന്നിൽ അർദ്ധനഗ്നയായി എത്തുന്നതായിരുന്നു ആ രംഗം.

പച്ചൈ തീ എന്ന ഗാനരംഗത്തില്‍ നായികയായ അവന്തികയുടെ സമ്മതമില്ലാതെ നായകന്‍ ബാഹുബലി വസ്ത്രാക്ഷേപം നടത്തുകയായിരുന്നുവെന്നും ഇത് റേപ്പിന് തുല്യമാണെന്നായിരുന്നു നിരൂപകര്‍ക്കിടയില്‍ നിന്നുയര്‍ന്ന പ്രധാന വിമര്‍ശനം.

എന്നാൽ ആ രംഗത്തിൽ അർദ്ധനഗ്നയായി അഭിനയിച്ചിട്ടില്ലെന്ന് തമന്ന വ്യക്തമാക്കുന്നു. ‘സിനിമയിലെ ആ രംഗവും അത് യഥാർത്ഥത്തിൽ ചിത്രീകരിച്ചതും തമ്മിൽ ഒത്തിരി വ്യത്യാസമുണ്ട്. സിനിമയിലെ പല ടെക്നിക്കുകൾ ഉപയോഗിച്ചാണ് ആ രംഗത്തിന് ഇത്രയേറെ അഴക് വന്നത്.– തമന്ന വ്യക്തമാക്കി.

ആദ്യ ഭാഗത്തിൽ എന്റെ കഥാപാത്രത്തിന് ഡാൻസും പാട്ടും മാത്രമേ ഉണ്ടായിരുന്നൊള്ളൂ. രണ്ടാം ഭാഗത്തിൽ അങ്ങനല്ല. ഒരുപാട് ആക്​ഷൻ രംഗങ്ങളുണ്ട്. ഇതിനായി കുതിരസവാരിയും വാൾപ്പയറ്റും പഠിച്ചു. തമന്ന പറയുന്നു.

ബാഹുബലി ഇറങ്ങിയ ശേഷം ആളുകൾ എപ്പോഴും ചോദിക്കുന്ന ചോദ്യമുണ്ട്. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന് ? പക്ഷേ എനിക്ക് അത് പറയാനാകില്ല. അങ്ങനെയൊരു കരാർ ആണ് ഈ സിനിമയുടെ നിർമാതാക്കളുമായി ഞാൻ ഒപ്പിട്ടിരിക്കുന്നത്. എന്തായാലും ഈ വലിയ ചോദ്യത്തിന് രണ്ടാം ഭാഗം ഉത്തരം നൽകും. തമന്ന പറഞ്ഞു.

Your Rating: