Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരവിന്ദ് സ്വാമിയുടെ നായികയായി മഞ്ജു തമിഴിലേക്ക്

manju-swamy

മലയാളത്തില്‍ രണ്ടാം വരവില്‍ മികച്ച തിരിച്ചുവരവ് നടത്തിയ മഞ്ജു വാരിയർ തമിഴിലേക്ക്. നടന്‍ അരവിന്ദ് സ്വാമിയുടെ നായികയായി മഞ്ജുവാര്യര്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിജയ് നായകനായ തിരുമലൈ, ആദി എന്നീ ചിത്രങ്ങൾ ഒരുക്കിയ രമണ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മഞ്ജു വാര്യര്‍ നായികയാകുന്നത്. വന്നം എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.

കെയ്‌റോഫ് സൈറാബാനു എന്ന സിനിമയിലാണ് മഞ്ജു ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷമാകും പുതിയ പ്രോജക്ട് തുടങ്ങുക. മഞ്ജു വാര്യരുടെ രണ്ടാം വരവിലെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യൂ തമിഴില്‍ റീമേക്ക് ചെയ്തിരുന്നു. ’36 വയതിനിലെ’ എന്ന പേരില്‍ ഒരുക്കിയ ചിത്രത്തില്‍ ജ്യോതികയായിരുന്നു നായിക. 

Your Rating: