Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകന്‍ വിക്രം കുമാര്‍ വിവാഹിതനായി

vikram-kumar

13 ബി, മനം, 24 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിക്രം കുമാർ വിവാഹിതനായി. ശ്രീനിഥിയാണ് വധു. എ ആര്‍ റഹ്മാൻ സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനിയർ ആണ് ശ്രീനിഥി.

vikram-kumar-wedding

24 എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു.

ചെന്നൈയിലെ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടന്‍ സൂര്യ, സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, നടി നീതു ചന്ദ്ര തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. തൃശൂർ സ്വദേശിയായ വിക്രം കുമാർ തമിഴിലും തെലുങ്കിലും ബോളിവുഡിലും ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

Your Rating: