Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ് യുവനടി രഹസ്യമായി വിവാഹിതയായി

sana-wedding

പിച്ചൈക്കാരൻ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി അഭിനയരംഗത്തെത്തിയ സ്തന ടൈറ്റസ് വിവാഹിതായായി. പിച്ചൈക്കാരൻ സിനിമയുടെ വിതരണകമ്പനിയായ കെആർ ഫിലിംസിന്റെ ഉടമ കാർത്തിക് ആണ് വരൻ. രജിസ്റ്റർ വിവാഹമായിരുന്നു.

ഇരുവീട്ടുകാരും അറിയാതെ രഹസ്യമായാണ് രജിസ്റ്റർ വിവാഹം നടന്നത്. ഇരുവരുടെയും വീട്ടുകാർ ഇപ്പോൾ സമ്മതം മൂളിയതോടെയാണ് വിവാഹവാർത്ത പുറംലോകം അറിയുന്നത്. ഈ ബന്ധത്തോട് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചത്.