Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എലി’ ആയി വടിവേലു, കൂടെ സദയും

eli-sada-vadivelu

പ്രമുഖ തമിഴ്ഹാസ്യതാരം വടിവേലു വീണ്ടും നായകനായെത്തുന്നു. വടിവേലുവിനെ പ്രധാനകഥാപാത്രമാക്കി ‘തെനാലിരാമന്‍’ ഒരുക്കിയ യുവരാജ് ദയാലന്‍ തന്നെയാണ് പുതിയ ചിത്രവും ഒരുക്കുന്നത്. ‘എലി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

പാശ്ചാത്യ സംസ്‌ക്കാരം ഇന്ത്യയില്‍ സ്വാധീനം ആരംഭിച്ച എഴുപതുകളാണ് ചിത്രത്തിന്റെ പശ്ചാത്തലം. സദയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

സംവിധായകനും വടിവേലുവും ഒന്നിച്ച തെനാലി രാമന്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി. തെനാലി രാമന്‍ പോലെ പുതിയ ചിത്രവും ഹാസ്യത്തിന് പ്രാധാന്യമുള്ളതായിരിക്കും ‘എലി’യും.

Eli Tamil Movie Official Trailer

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.