ഇന്ത്യന്‍ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ സൃഷ്ടിച്ച ചിത്രമാണ് ബാഹുബലി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം നിരൂപകരെയും പ്രേക്ഷകരെയും ഒരോപോലെ രസിപ്പിച്ചു. എന്നാല്‍ സിനിമയിലെ തമന്ന-പ്രഭാസ് ജോഡികളുടെ ഗാനരംഗത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിരൂപകര്‍ക്കിടയില്‍ ഉണ്ടായിരുന്നത്.
ആ ഗാനവും അതിലെ സന്ദര്‍ഭവും ഒരു സ്ത്രീയെ മാനഭംഗം ചെയ്യുന്നതിന് തുല്യമായിരുന്നെന്നായിരുന്നു പ്രധാനവിമര്‍ശനം. ഇക്കാര്യത്തില്‍ രാജമൗലിയും പ്രതികരിച്ചു കണ്ടില്ല. എന്നാല്‍ ചിത്രത്തിലെ നായികകൂടിയായ തമന്ന ഇതിന് വിശദീകരണവുമായി എത്തിയിരിക്കുന്നു.
‘എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്, അതുപോലെ തന്നെയാണ് നിരൂപകരും. എന്നാല്‍ സിനിമ എന്നത് എന്‍റര്‍ടെയ്ന്‍മെന്‍റ് മാത്രമാണ്. ബാഹുബലിയില്‍ സ്ത്രീയെ അതിമനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെ ചികഞ്ഞെടുത്ത് പരിശോധിക്കേണ്ട ആവശ്യമില്ല. സിനിമ രസിക്കാനുള്ളതാണ് അല്ലാതെ വിശകലനത്തിനുളളതല്ല. തമന്ന പറയുന്നു.
സിനിമകളിലെ ചില രംഗങ്ങളെ മാത്രം ആവശ്യമില്ലാതെ വിശകലനം ചെയ്യുന്നത് അവരുടെ സമാധാനം ഇല്ലാതാക്കുകയേ ഒള്ളൂ. അതില്‍ തെറ്റായി ഒന്നുമില്ല. അങ്ങനെ ചിന്തിക്കുന്നവരുടെ മനസ്സിലാണ് കുഴപ്പം. സിനിമ വിനോദത്തിന് വേണ്ടി മാത്രമുള്ളതാണെന്ന് ഒരിക്കല്‍ കൂടി പറയുന്നു. അതിനെ ചികഞ്ഞെടുത്ത് നശിപ്പിക്കാതിരിക്കൂ. തമന്ന പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.