Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി തരംഗത്തിൽ എയർ ഏഷ്യയും

kabali-air-asia

ലോകം മുഴുവൻ ചർച്ച ചെയ്യുന്നത് ‘കബാലി’യെക്കുറിച്ചാണ്. യുട്യൂബിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം കബാലിയാണ് തരംഗം. ഇതിനൊക്കെ കാരണം മറ്റൊന്നുമല്ല രജനി ഇഫക്ട് തന്നെ. ആ തരംഗം ഇപ്പോൾ ഭൂമിയും കടന്ന് ആകാശത്ത് എത്തിയിരിക്കുന്നു. എയർ ഏഷ്യ വരെ !

കബാലിയുടെ എയർലൈൻ പാർട്നെർ ആയി എയർ ഏഷ്യ കരാർ ഒപ്പിട്ട് കഴിഞ്ഞു. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് പ്രത്യേക ‘കബാലി മെനു ’ തന്നെയാണ് എയർ ഏഷ്യ വിമാനത്തിൽ ഒരുക്കിരിക്കുന്നത്.

Kabali Teaser | Neruppu Da Song Teaser | Rajinikanth | Pa Ranjith | Santhosh Narayanan

ബംഗലൂരുവിൽ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ആണ് ഈ കിടിലൻ ഓഫർ. സൂപ്പർസ്റ്റാറിന്റെ യഥാർത്ഥ പവർ എന്തെന്ന് തെളിയിച്ചുകൊടുക്കുകയാണ് ഇതിലൂടെ അണിയറപ്രവർത്തകർ ഉദ്ദേശിക്കുന്നത്. കബാലി സിനിമയുടെ ആദ്യ ദിനം മാത്രമായിരിക്കും ഈ സ്പെഷൽ ഫ്ലൈറ്റ്. ജൂലൈ 15നാണ് കബാലി റിലീസ് ചെയ്യുന്നത്.

7860 രൂപയാണ് ഈ സ്പെഷല്‍ പാക്കേജിന്റെ തുക. ഇതിൽ കബാലിയുടെ സിനിമാ ടിക്കറ്റ്, ഭക്ഷണം, തിരിച്ചുവരാനുള്ള ടിക്കറ്റ്, ഓഡിയോ സിഡി എന്നിവയും ഉൾപ്പെടും. രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന ഫ്ലൈറ്റ് ഏഴ് മണിക്ക് ചെന്നൈയിൽ എത്തി യാത്രക്കാരെ പിന്നീട് തിയറ്ററിൽ എത്തിക്കും. ഷോ കഴിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈയിൽ നിന്ന് തിരിച്ച് ബംഗലൂരുവിലേക്ക്.  

Your Rating: