പ്രണയിച്ചു നടക്കുന്നവരും പ്രണയം തകര്‍ന്നവരും ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈതാണ്ടി വരുവായ. തൃഷയും ചിമ്പുവും ജോഡികളായി എത്തിയ ചിത്രം തമിഴ്നാട്ടിലും കേരളത്തിലും ഹിറ്റായ ചിത്രമാണ്.
ഇതാ ഈ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. ഗൗതം മേനോന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചിമ്പുവിനെ നായകനാക്കി ചിത്രീകരണം നടക്കുന്ന അച്ചം എന്‍പത് മഡൈയടാ എന്ന സിനിമ പൂര്‍ത്തിയായാല്‍ ഉടന്‍ വിണ്ണൈതാണ്ടി വരുവായ 2 ആരംഭിക്കും.
തമിഴില്‍ മാത്രമല്ല തെലുങ്കിലും ഹിന്ദിയിലും ഗൗതം മേനോന്‍ ഈ ചിത്രം റീമേയ്ക്ക് ചെയ്തിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.