പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവച്ച് സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് പുതിയ മുഖവുമായി തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക എത്തുന്നു. താരം നായികയാകുന്ന പുതിയ തമിഴ് ചിത്രത്തില്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ സേവകയായാണ് പ്രത്യക്ഷപ്പെടുന്നത്.
ജീവ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാംപ്രകാശ് രായപ്പയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയെന്ന സന്ദേശവുമായി മോദി തുടങ്ങിവച്ച പദ്ധതിയ്ക്ക് വിവിധമേഖലയിലുള്ള പ്രശസ്തര്‍ പിന്തുണയുമായി എത്തിയിരുന്നു. എന്തായാലും വെള്ളിത്തിരയില്‍ ഈ ദൗത്യം ഏറ്റെടുക്കാനായതില്‍ അതിയായ സന്തോഷവതിയാണ് താനെന്ന് ഹന്‍സിക പറയുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.