Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നടൻ വെള്ളച്ചാട്ടത്തിൽ വീണുമരിച്ചു

kesavan

തമിഴ് യുവനടൻ കേശവൻ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. മലേഷ്യയിലാണ് അപകടമുണ്ടായത്. മാതാപിതാക്കളുടെ മുന്നിൽവച്ചാണ് കേശവൻ വെള്ളത്തിൽ ഒഴുകിപോയത്.

സ്വകാര്യചാനലിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കുടുംബസമേതം മലേഷ്യയിൽ എത്തിയതായിരുന്നു താരം. ഈ പരിപാടിയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് കേശവൻ വെള്ളച്ചാട്ടത്തിലേക്ക് വീണത്. മലേഷ്യൻ പൊലീസ് പിന്നീട് കേശവന്റെ മൃതദേഹം കണ്ടെടുത്തു.

റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രമായ കാ കാ കാ പൊ എന്ന സിനിമയിലെ നായകനാണ് പുതുമുഖമായ കേശവൻ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാക്ഷി അഗർവാൾ ആണ് നായിക. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നതിനിടെയാണ് ദാരുണസംഭവം അരങ്ങേറിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.