Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിരന്‍ 2 വില്‍ വിക്രത്തിന് പകരം ബോളിവുഡ് സൂപ്പര്‍താരം

rajini-hrithik

രജനികാന്തിനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം എന്തിരന്‍ 2വില്‍ വിക്രം വില്ലനായി എത്തുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോള്‍ വിക്രമിനെ മാറ്റി ബോളിവുഡ് സൂപ്പര്‍താരമായ ഹൃതിക്കിനെ രജനിയുടെ വില്ലനാക്കാനുള്ള തയാറെടുപ്പിലാണ് ശങ്കര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആദ്യം ചിത്രത്തിലെ വില്ലനാകാന്‍ വേണ്ടി ശങ്കര്‍ കമല്‍ ഹസനെ സമീപിച്ചിരുന്നു. പിന്നീട് ശങ്കര്‍ ബോളിവുഡ് താരം ആമീര്‍ ഖാനെ സമീപിച്ചു. ആമിര്‍ സമ്മതം മൂളുകയും ചെയ്തു. എന്നാല്‍ പെട്ടന്ന് ഡേറ്റിന്റെ പ്രശ്‌നം പറഞ്ഞ് ആമീറും പിന്മാറി.

മുന്നൂറ് കോടി ചെലവിട്ടാണ് എന്തിരന്‍ 2 നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാഹുബലിയുടെ വന്‍വിജയത്തിന് ശേഷം ഇതിലും വലിയൊരു ചിത്രമൊരുക്കാനുള്ള പദ്ധതിയിലാണ് ശങ്കര്‍. അതുകൊണ്ടു തന്നെ ഹിന്ദി പതിപ്പിനും പ്രത്യേകപരിഗണനയാണ് ശങ്കര്‍ നല്‍കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.