Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വിറ്ററിലൂടെ വിവാഹമോചനം അറിയിച്ച് തമിഴ്നടി രമ്യ

ramya-divorse

പ്രശസ്തടെലിവിഷന്‍ അവതാകരയും സിനിമാതാരവുമായ തമിഴ് നടി രമ്യ വിവാഹമോചിതയാകുന്നുവെന്ന് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ വാര്‍ത്ത സ്ഥിരീകരിച്ച് രമ്യ തന്നെ രംഗത്തെത്തി. ‘എല്ലാ ഗോസിപ്പുകള്‍ക്കും വിട, ഇരുവരുടെയും സമ്മതത്തോടെ ഞങ്ങള്‍ വിവാഹമോചിതരാകുകയാണ്. ഇരുകുടുംബങ്ങളെയും ബാധിക്കുന്ന ഒരു കാര്യമായതിനാല്‍ മാധ്യമങ്ങളും സുഹൃത്തുക്കളും എന്‍റെ സ്വകാര്യതയെ മാനിക്കണം. ഇനി മുതല്‍ എന്‍റെ ശ്രദ്ധമുഴുവന്‍ ജോലിയാണ്. രമ്യ ട്വീറ്റ് ചെയ്തു.

ചെന്നൈ സ്വദേശിയായ അപരിജിത് ജയരാമന്‍ ആയിരുന്നു രമ്യയുടെ ഭര്‍ത്താവ്. ഒരു വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.

ടെലിവിഷനിലൂടെ ശ്രദ്ധേയയായ രമ്യ മണിരത്നം ചിത്രമായ ഒകെ കണ്‍മണിയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. രമ്യയുടെ സിനിമാപ്രേവശനം തന്നെയാണ് ദാമ്പത്യജീവിതത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.