ജോയ് മാത്യുവിന് സൂര്യയുടെ വലിയ സല്യൂട്ട്. ജോയ് മാത്യു തിരക്കഥയെഴുതി സംവിധാനം ചെയ്ത ഷട്ടര്‍ സിനിമയുടെ തമിഴ് റീമേക്കിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് ജോയ് മാത്യുവിനെ സൂപ്പര്‍താരം പ്രശംസിച്ചത്.
‘ ജോയ് മാത്യു സാറിന് ഒരു വലിയ സല്യൂട്ട്. പത്ത് വര്‍ഷം കൊണ്ട് കഥ എഴുതി ഒരു തിരക്കഥ തയാറാക്കുക വലിയ കാര്യമാണ്. പത്ത് വര്‍ഷമെടുത്ത് തയാറാക്കിയ സിനിമ വിജയിപ്പിച്ച് കാണിച്ച ആ ചങ്കൂറ്റം വളരെ വലുതാണ്’ . സൂര്യ പറഞ്ഞു.
തമിഴിലെ ബിഗ്ബഡ്ജറ്റ് ചിത്രങ്ങളുടെ എഡിറ്ററായ ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷട്ടറിന്റെ തമിഴ് റീമേക്കായ നൈറ്റ് ഷോ. ‘ എന്റെ കരിയറിലെ എല്ലാ നിമിഷങ്ങളിലും കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ആന്റണി. ഇന്ന് അദ്ദേഹത്തെ ഒരു സംവിധായകനായി കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സൂര്യ പറഞ്ഞു.
ലാൽ അവതരിപ്പിച്ച കഥാപാത്രമാവുന്നത് സത്യരാജാണ്. സജിത മഠത്തിൽ അവതരിപ്പിച്ച വേഷത്തിലെത്തുന്നത് യുവനടി അനുമോളാണ്. സംവിധായകൻ എ.എൽ.വിജയാണ് ഈ സിനിമ തമിഴിൽ നിർമിക്കുന്നത്. മറാത്തി ഭാഷയിലും ഷട്ടർ റീമേയ്ക്ക് ചെയ്യുന്നുണ്ട്. വി.കെ.പ്രകാശാണ് സംവിധാനം ചെയ്യുന്നത്. സച്ചിൻ കെദേഖർ, സൊണാലി കുൽക്കർണി, പ്രകാശ്ബാര എന്നിവർ പ്രധാന വേഷങ്ങളിലെത്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.