ഇളയദളപതിയുടെ പുതിയ ചിത്രം പുലിയ്ക്ക് പിന്തുണയുമായി യുവതാരങ്ങളായ ജീവയും ജയം രവിയും. പുലി ഒരു മനോഹരചിത്രമാണെന്ന് ജയം രവി പറഞ്ഞു. വിജയ് ആരാധകര്‍ക്ക് പുറമേ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഇഷ്ടപ്പെട്ട ചിത്രമാണ് പുലിയെന്ന് ജയം രവി പറയുന്നു. തമിഴ് സിനിമയില്‍ പുതിയ ഒരു പരീക്ഷണമാണ്. ഗ്രാഫിക്‌സ് വളരെ മനോഹരമായിട്ടുണ്ട്. തീര്‍ച്ചയായും പുലി പോലുള്ള ചിത്രങ്ങള്‍ തിയറ്ററില്‍ പോയി കാണണമെന്ന് ജയം രവി പറയുന്നു.
കുട്ടികള്‍ക്കും കുടുംബത്തിനും മുഴുവന്‍ സമയം രസിച്ചു കാണാന്‍ പറ്റുന്ന ചിത്രമാണ് പുലി. ഒരു ഫാന്‍റസി ലോകത്തില്‍ എത്തിപ്പെട്ട അനുഭവമാണ് പുലി കാണുന്പോള്‍ ഉണ്ടാകുക. വിജയ് സാര്‍ ആദ്യമായാണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്നത്. ഗ്രാഫിക്സ് , സ്റ്റണ്ട് ഇഷ്ടം പോലെയുണ്ട്. കുട്ടികള്‍ക്ക് രസിക്കുന്ന രീതിയില്‍ ഒരു സിനിമ ചെയ്യണമെന്ന് എനിക്കും ഒരുപാട് ആഗ്രഹമുണ്ട്. തീര്‍ച്ചയായും ഈ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടും. ജീവ പറഞ്ഞു.
നേരത്തെ സംവിധായകന്‍ ലിങ്കുസാമിയും ശശികുമാറും പുലിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.