Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിയുടെ മണിരത്നം ചിത്രം; ഫസ്റ്റ്ലുക്ക്

karthi-athidi

കാർത്തിയെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന കാട്രു വെളിയിതൈ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവന്നു. ബോ‌ളിവുഡ് നടി അതിഥി റാവു ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രം അടുത്ത വർഷം മാർച്ചിൽ തിയറ്ററുകളിലെത്തും.

പൈലറ്റിന്റെ വേഷത്തിലാകും കാർത്തി എത്തുക. ശ്രദ്ധ ശ്രീനാഥ്, കെപിഎസി ലളിത എന്നിവരാണ് മറ്റുതാരങ്ങൾ. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം നിര്‍മിക്കുന്ന കാട്രു വെളിയിതൈ ഒരു റൊമാന്റിക് ത്രില്ലറാണ്.