Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബലിയുടെ കിടിലന്‍ പോസ്റ്റര്‍

kabali-poster-hq

രജനി ആരാധകരെ ആവേശംകൊള്ളിച്ച് ‘കബലി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എല്ലാ ചിത്രങ്ങളിലും പോസ്റ്ററിലൂടെ കൗതുകം സൃഷ്ടിക്കുന്ന സംവിധായകന്‍ പ. രഞ്ജിത് ഇത്തവണയും നിരാശപ്പെടുത്തിയില്ല. രണ്ടു പോസ്റ്ററുകളാണ് കബലിയുടേതായി പുറത്തിറക്കിയത്.

അധോലോകനായകനായാണ് ചിത്രത്തില്‍ രജനി എത്തുന്നത്. സ്റ്റൈല്‍മന്നന്‍ എന്ന വിശേഷണത്തിന് ഏറ്റവും യോഗ്യന്‍ താനെന്ന് ഒന്നുകൂടി തെളിയിക്കുകയാണ് രജനി. ബാഷ സ്റ്റൈലില്‍ കോട്ടും സ്യൂട്ടും അണിഞ്ഞ് ഇരിക്കുന്ന ഒരു ചിത്രവും ചങ്ങല പൊട്ടിച്ചെറിഞ്ഞ് ക്ഷുഭിതനായി നില്‍ക്കുന്ന മറ്റൊരു ചിത്രവുമാണ് പോസ്റ്ററില്‍ ഉള്ളത്.

kabali-hq-poster

ചിത്രത്തില്‍ ചെന്നൈ മാഫിയ ഡോണ്‍ കബലീശ്വരന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് താരം രാധിക ആപ്‌തെയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. രജനിയുടെ മകളുടെ വേഷത്തില്‍ ധന്‍സിക എത്തും.

ചിത്രം മൈലാപൂരിലും മലേഷ്യയിലുമായാണ് ചിത്രീകരിക്കുന്നത്. പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബലി എന്ന ചിത്രം രജനിയുടെ 159ാം സിനിമ കൂടിയാണ്. സന്തോഷ് നാരയണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.