Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലിയെ ‘പൈശാചിക’ ശക്തിയില്‍ നിന്ന് രക്ഷിക്കാൻ ആരാധകർ ചെയ്തത്

rajini-fans

തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ കബാലി ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് കഴിഞ്ഞു. ചിത്രം സമ്മിശ്രപ്രതികരണത്തോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് പ്രേക്ഷകർ ഏറ്റെടുക്കകയായിരുന്നു.

രജനി ആരാധകർ ഉത്സവം പോലെയാണ് റിലീസ് ദിവസം കൊണ്ടാടിയത്. വെളുപ്പിനെയുള്ള ഷോ, ചിത്രത്തിന് വേണ്ടി പൂജ നടത്തിയതും വാര്‍ത്തയായിരുന്നു. ചിത്രത്തെ പരാജയപ്പെടുത്താൻ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നാണ് രജനി ആരാധകർ പറയുന്നത്. ചിത്രത്തിന് ലഭിച്ച വലിയ വിജയത്തിൽ അസൂയ പൂണ്ട് രജനിക്കെതിരെ കൂടോത്രം ചെയ്യുന്നുണ്ടെന്നും ഇവർ ഭയക്കുന്നു.

ഇതിൽ നിന്നും രജനിയെ രക്ഷിക്കാൻ മൃഗബലി കഴിച്ചാണ് രജനി ആരാധകര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കബാലിയുടെ വിജയത്തിനും തലൈവരുടെ ആരോഗ്യത്തിനും വേണ്ടി തെന്നൂര്‍ കാളീ ക്ഷേത്രത്തില്‍ നിരവധി ആടുകളെയാണ് മൃഗബലി നടത്തിയത്. രജനീകാന്തിന്റെ ഫ്‌ളെക്‌സിനു മുമ്പില്‍വെച്ചായിരുന്നു മൃഗബലി. എന്നാൽ സംഭവത്തിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.  

Your Rating: