Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി ടീസറിന് റെക്കോർഡ്; യൂട്യൂബ് പോലും അമ്പരന്നു

kabali-teaser

മെയ് ഒന്നിന് കൃത്യം 11 മണിയായപ്പോൾ യൂട്യൂബിൽ ഒരു സുനാമി ആഞ്ഞടിച്ചു. പിന്നീടങ്ങോട്ട് രുദ്രതാണ്ഡവമായിരുന്നു. കബാലി എന്ന കബലീശ്വരനെ പ്രേക്ഷകർ അടുത്തറിഞ്ഞപ്പോൾ അത് ആവേശക്കടലായി മാറി. ഇന്നലെ റിലീസ് ചെയ്ത രജനീകാന്ത് ചിത്രം കബാലിയുടെ ടീസർ ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ 12 ലക്ഷം പേരാണ് കണ്ടത്.

Kabali Movie | Official Teaser | Rajinikanth | Radhika Apte | Pa.Ranjith

ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കാഴ്ച്ചക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു. യൂട്യൂബിന് പോലും കാഴ്ചക്കാരുടെ എണ്ണം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. 1.06 സെക്കന്‍റാണ് ടീസറിന്‍റെ ദൈർഘ്യം. ഇതിനോടകം 4,968,559 ആളുകളാണ് ടീസർ കണ്ടു കഴിഞ്ഞിരിക്കുന്നത്.

kabali

സാള്‍ട് ആൻഡ് പെപ്പർ ലുക്കും തീപാറുന്ന ഡയലോഗുമാണ് ടീസറിലെ പഞ്ച്. മാത്രമല്ല വിന്റേജ് ലുക്കിൽ പഴയകാല രജനിയെ കാണിക്കുന്ന രംഗവും അത്യുഗ്രൻ. നായികയായ രാധിക ആപ്തെ, വില്ലൻ വേഷത്തിലെത്തുന്ന കിഷോർ എന്നിവരെയും ടീസറിൽ കാണാം. ഫെയ്സ്ബുക്കിലും ട്വിറ്ററിലുമെല്ലാം കബാലി ഹാഷ്ടാഗ് തന്നെയാണ് ഇപ്പോഴും തരംഗം.

മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്. ആട്ടകത്തി, മദ്രാസ് പോലുള്ള പരീക്ഷണചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാധിക ആപ്‌തെ, കലൈയരസന്‍, കിഷോര്‍, ധന്‍സിക, ദിനേഷ് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്.
 

Your Rating: