Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയാതെ ചെയ്തതല്ല, അന്ധമായ ആ ലിപ് ലോക്ക്: കാജല്‍ അഗര്‍വാള്‍

kajal

തെന്നിന്ത്യൻ സുന്ദരി കാജല്‍ അഗര്‍വാളിന്റെ ലിപ്‌ലോക്കിനെക്കുറിച്ചാണ് ബിടൗണിലും കോളിവുഡിലും ചർച്ച. ചിത്രീകരണത്തിനിടെ അഭിനേതാക്കൾ കഥാപാത്രത്തിന്റെ വികാരം ഉൾക്കൊണ്ട് അഭിനയിച്ചതാണെന്നും തിരക്കഥയിൽ ചുംബനരംഗം ഇല്ലെന്നുമായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.

എന്നാൽ സംവിധായകന്റെ വാക്കുകൾ നിഷേധിച്ച് കാജല്‍ രംഗത്തെത്തി. ചുംബനരംഗത്തെപ്പറ്റി തങ്ങൾക്ക് എല്ലാവർക്കും അറിയാമായിരുന്നെന്നും അപ്രതീക്ഷിതമായി സംഭവിച്ചതല്ല അതെന്നുമായിരുന്നു കാജൽ വെളിപ്പെടുത്തിയത്.

'തിരക്കഥയില്‍ ഉണ്ടായിരുന്നതാണ് ആ ലിപ്‌ലോക്ക് രംഗം. ഒരു രംഗം ചിത്രീകരിക്കുമ്പോള്‍ മുന്‍ധാരണയില്ലാതെ അങ്ങനെ ചെയ്യാനാവുമെന്നും തോന്നുന്നില്ല. കഥയ്ക്ക് അത്യാവശ്യമുള്ള രംഗം തന്നെയായിരുന്നു അത്.

അന്ധയായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ എന്റേത്. അതിനാല്‍ തന്നെ അത്തരമൊരു കഥാപാത്രത്തോട് സ്‌നേഹം പ്രകടിപ്പിക്കണമെങ്കില്‍ ശാരീരികമായ അടുപ്പം വേണ്ടിവരും. ഈ രംഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ ചില എതിര്‍പ്പുകള്‍ പറഞ്ഞിരുന്നുവെന്നും കാജൽ വ്യക്തമാക്കി.