Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഡ്ഡിലിയുമായി കല്‍പ്പന

idly-movie

മലയാളത്തിന് പുറമെ തമിഴിലും അമ്മവേഷങ്ങള്‍ കൊണ്ട് ശ്രദ്ധേയയായ നടിയാണ് കല്‍പ്പന. അടുത്ത തമിഴ് ചിത്രത്തില്‍ കല്‍പ്പന അമ്മയായല്ല നായികയായാണ് എത്തുന്നത്.

നവാഗതനായ വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന കോമഡി ചിത്രമായ ഇഡ്ഡിലിയില്‍ ആണ് കല്‍പ്പനയുടെ നായികാവേഷം. നടി ശരണ്യ, കോവൈ സരള എന്നിവരും കല്‍പ്പനയ്ക്കൊപ്പം പ്രധാനവേഷത്തിലെത്തുന്നു. നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ ഇഡ്ഡിലിയാണ് മറ്റൊരു പ്രധാനതാരം.

ശിവകാര്‍ത്തിയേകന്‍ നായകനായി എത്തിയ കാക്കിസട്ടൈ ആണ് കല്‍പ്പന അവസാനമായി അഭിനയിച്ച തമിഴ്ചിത്രം. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍റെ അമ്മവേഷത്തിലാണ് കല്‍പ്പന എത്തിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.