Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെല്ലിക്കെട്ട് തമിഴ് സാംസ്കാരിക പൈതൃകം: കമൽഹാസൻ

kamal-hassan തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പ്രമേയമായി മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ഫൊട്ടോഗ്രഫർ ജെ. സുരേഷ് പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം ‘വീര വിളയാട്ട്’ ചെന്നൈയിൽ ഉദ്ഘാടനം ചെയ്ത ശേഷം നടൻ കമൽഹാസൻ ചിത്രങ്ങൾ കാണുന്നു. ജെ. സുരേഷ് സമീപം. ചിത്രം: മനോരമ

തമിഴ്നാട്ടിന്റെ സാംസ്കാരിക പൈതൃകമാണു ജെല്ലിക്കെട്ട് എന്നു ചലച്ചിത്രതാരം കമൽഹാസൻ. മലയാള മനോരമ ഡൽഹി ബ്യൂറോയിലെ ചീഫ് ഫൊട്ടോഗ്രഫർ ജെ. സുരേഷ് പകർത്തിയ ജെല്ലിക്കെട്ട് പ്രമേയമാക്കിയ ഫോട്ടോകളുടെ പ്രദർശനം ‘വീര വിളയാട്ട്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു കമൽ.

പതിനഞ്ചു വർഷത്തിലേറെയായി ജെല്ലിക്കെട്ടു മൈതാനങ്ങളിൽ ക്യാമറയുമായി സഞ്ചരിച്ചു സുരേഷ് പകർത്തിയ ചിത്രങ്ങളിൽ തിരഞ്ഞെടുത്തവയാണു പ്രദർശനത്തിലുള്ളത്. ജെല്ലിക്കെട്ട് കാളകളെ മൽസരത്തിനു തയാറാക്കുന്നതുൾപ്പെടെ മൈതാനത്തിനു പിന്നിലെ കാഴ്ചകളും ഇതിൽപ്പെടും. ചെന്നൈ ഗ്രീംസ് റോഡ് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം എട്ടു വരെ തുടരും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.