Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉലകനായകൻ ട്വിറ്ററിൽ

kamal-twiter

ഒടുവിൽ കമൽ ഹാസനും ട്വീറ്റ് ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ ദേശീയഗാനം സ്വന്തം ശബ്ദത്തിൽ പാടുന്നതിന്റെ വിഡിയോ ദൃശ്യത്തോടെയാണ് ആദ്യ ട്വീറ്റ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം ഇപ്പോഴും അതുല്യമായ ഒന്നാണെന്നു കമൽ ഹാസൻ ട്വീറ്റ് ചെയ്തു. ഇതിനകം 45,000 ഫോളോവേഴ്സിനെ കമലിന്റെ @iKamalhaasan എന്ന ട്വിറ്റർ അക്കൗണ്ടിനു ലഭിച്ചു.

മകളും ചലച്ചിത്രതാരവുമായ ശ്രുതി ഹാസൻ ട്വിറ്ററിലേക്കുള്ള പിതാവിന്റെ കടന്നുവരവിനെ സ്വാഗതം ചെയ്തു. ‘‘ട്വിറ്ററിലെ ഏറ്റവും സന്തോഷമുള്ള നിമിഷമാണിത്. എന്റെ ഏറ്റവും പ്രിയങ്കരനായ വ്യക്തിയെ ട്വിറ്ററിലേക്കു സ്വാഗതം ചെയ്യുന്നു. ലവ് യു പപ്പാ...’’ – കമലിനെ സ്വാഗതം ചെയ്തു ശ്രുതി ഹാസൻ ട്വിറ്ററിൽ കുറിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.