Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിയെ തിരിച്ചറിയാതെ മകൾ

karthi

നടൻ കാർത്തിയുടെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് ‘കാഷ്‌മോര’. കാർത്തിയുടെ കരിയറിൽ തന്നെ വലിയ വഴിത്തിരിവായിരിക്കും ഈ ചിത്രമെന്നാണ് കോടമ്പാക്കത്തെ പ്രവചനങ്ങൾ. കാഷ്മോരാ, രാജനായകൻ എന്നിങ്ങനെ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാർത്തിയുടെ മൂന്നു ഗെറ്റപ്പുകളിൽ ആദ്യത്തേതു മാത്രമേ അണിയറക്കാർ പുറത്തു വിട്ടിട്ടുള്ളു.

ആ ഗെറ്റപ്പു കണ്ടിട്ട് ആരാധകർക്കും നാട്ടുകാർക്കും മാത്രമല്ല വീട്ടുകാർക്കുപോലും അത് കാർത്തിയാണെന്ന് തിരിച്ചറിയാനായില്ല. ഫസ്റ്റ്ലുക്ക് പുറത്തു വന്നപ്പോൾ തന്നെ ഏവരും മൂക്കത്ത് വിരൽ വച്ച് ചോദിച്ചത് ഇത് കാർത്തി തന്നെയോ എന്നാണ്. കാർത്തിയ്ക്കു തന്നെ ഇത് താനാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താൻ നന്നേ ബുദ്ധിമുട്ടേണ്ടിവന്നുവെന്ന് മനോരമ ഓൺലൈനോട് പറഞ്ഞു.

മാത്രമല്ല അദ്ദേഹം മറ്റൊരു രസകരമായ അനുഭവം പങ്കുവച്ചു. കാർത്തിയുടെ മൂന്നു വയസുകാരിയായ മകൾ ഉമയാൾ കാഷ്മോരയുടെ ഗെറ്റപ്പ് കണ്ടിട്ട് കാർത്തിയോട് ഇത് യാരപ്പാ എന്ന് ചോദിച്ചുവത്രേ. താനാണെന്ന് പറഞ്ഞപ്പോൾ അവളെ പറ്റിക്കുകയാണെന്നും ഇത് വേറേ ആരോ ആണെന്നും അവൾ തീർത്തും പറഞ്ഞു. എത്ര പറഞ്ഞിട്ടും അവൾ വിശ്വസിച്ചില്ല. ഒടുവിൽ ഭാര്യ അവളോട് അതേ ചിത്രം അടുത്ത് വച്ചിട്ട് എന്റെ കണ്ണും മൂക്കുമൊക്കെ കാണിച്ച് നോക്ക് ഫോട്ടോയിലെ അതേ‌ മൂക്കും കണ്ണുമൊക്കെ അല്ലേ എന്ന് വിവരിച്ചു കൊടുത്തപ്പോഴാണ് ഉമയാൾക്ക് നേരിയ വിശ്വാസം വന്നത്. ആ ഗെറ്റപ്പ് സ്റ്റിൽ കണ്ടതിനു ശേഷം ഇപ്പോൾ അവൾ എന്നെ ‘ മൊട്ട അപ്പാ... മൊട്ട അപ്പാ എന്നാണ് വിളിക്കുന്നത്. കാർത്തി പറഞ്

Your Rating: