Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജകുമാരിയായി നയൻതാര

nayanthara-kashmora

കാർത്തിയുടെ ബ്രഹ്മാണ്ഡ ചിത്രമായ കാഷ്മോരാ ദീപാവലിക്ക് പ്രദർശനത്തിനെത്തുകയാണ്. മൂന്ന് ഗെറ്റപ്പുകളിലാണ് കാർത്തി എത്തുന്നത്. കാഷ്മോരാ, രാജനായകൻ എന്നീ രണ്ടു വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ഗെറ്റപ്പ്സ്റ്റിൽ മാത്രമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം നയൻതാര അവതരിപ്പിക്കുന്ന രത്നമഹാദേവി എന്ന ധിക്കാരിയായ രാജകുമാരിയുടെ വേഷവും ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു.

nayanthara-kashmora-1

ഏതാണ്ട് അഞ്ഞൂറ് വർഷം മുമ്പുള്ള ഒരു സാങ്കൽപിക കഥയും വർത്തമാന കാലത്തെ ഒരു മന്ത്രവാദിയുടേയും കഥയെ ബന്ധിപ്പിച്ചും കൊണ്ട് രണ്ടു കാലഘട്ടങ്ങളിലൂടെ പറയുന്ന ഒരു കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് കാഷ്മോരാ.ഒന്നര വർഷത്തെ ഗവേഷണങ്ങൾക്കു ശേഷമാണത്രെ സംവിധായകൻ ഗോകുൽ കാഷ്മോരയുടെ തിരക്കഥാ രചന തന്നെ തുടങ്ങിയത്.

nayanthara-kashmora-2

ശ്രീദിവ്യയാണ് കാഷ്മോരയിലെ മറ്റൊരു നായിക. സാങ്കേതികമായി ഏറെ പുതുമകളും പ്രത്യേകതകളുമുള്ള ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഓം പ്രകാശും സംഗീത സംവിധായകൻ സന്തോഷ് നാരായണുമാണ്. കലാസംവിധായകൻ രാജീവൻ കാഷ്മോരയ്ക്കുവേണ്ടി ഒരുക്കിയ സെറ്റുകൾ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ സ്ക്രീനിൽ പുതിയ ഒരു അനുഭവമായിരിക്കും. മലയാളിയായ സൗബു ജോസഫാണ് ചിത്രസംയോജകൻ, ഇന്ത്യയിലും വിദേശത്തുമായി സാങ്കേതിക പ്രവർത്തനങ്ങൾ ദൃതഗതിയിൽ പൂർത്തിയായി വരുന്ന കാഷ്മോരയെ ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് എസ്.ആർ പ്രകാശ് ബാബു ‌, എസ് ആർ പ്രഭു എന്നിവരാണ്.
 

Your Rating: