Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനെട്ടുകാരനായി കാർത്തി

karthi

കാർത്തിയെയും അതിഥി റാവുവിനെയും പ്രധാനകഥാപാത്രങ്ങളാക്കി മണിരത്നം ഒരുക്കുന്ന ചിത്രമാണ് കാട്ര് വെളിയിതൈ. ചിത്രത്തിൽ രണ്ടു ഗെറ്റപ്പിലാണ് കാർത്തി പ്രത്യക്ഷപ്പെടുന്നത്. ക്ലീന്‍ ഷേവ് ചെയ്ത പതിനെട്ടുകാരന്റെ ലുക്കിൽ കാർത്തി എത്തുന്നു എന്നതാണ് പ്രധാനപ്രത്യേകത. പൈലറ്റാണ് കാർത്തിയുടെ കഥാപാത്രം.

മലയാളി താരം കെപിഎസി ലളിത അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ മണിരത്‌നം ചിത്രത്തിനുണ്ട്. ഡല്‍ഹി ഗണേഷ്,ആര്‍ജെ ബാലാജി,ശ്രദ്ധ ശ്രീനാഥ് എന്നിവരും പ്രധാനകഥാപാത്രങ്ങളാണ്.