Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുല്‍ക്കര്‍-കാര്‍ത്തി പോരാട്ടം; മണിരത്നത്തിന്‍റെ പ്രതികാരം

karthi-maniratnam-dulquer

ഓകെ കണ്‍മണിയിലൂടെ പുതിയകാലത്തിന്‍റെ പ്രണയകഥ പറഞ്ഞ മണിരത്നത്തിന്‍റെ അടുത്ത ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ഒരു പ്രതികാര കഥ. ദുല്‍ക്കര്‍ സല്‍മാനും കാര്‍ത്തിയും നായകന്മാരായി എത്തുന്ന സിനിമയുടെ ചിത്രീകരണം ഡിസംബര്‍ അവസാനത്തോടെ ആരംഭിക്കും.

കാര്‍ത്തിയും ദുല്‍ക്കറും തമ്മിലുള്ള പ്രതികാരമാണ് സിനിമയുടെ പ്രമേയം. പ്രതികാരമല്ല ഒരു പ്രശ്നത്തിന്‍റെ യഥാര്‍ഥ പരിഹാരമെന്ന സന്ദേശമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പങ്കുവക്കുന്നത്. മൂന്നുമാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കും.

മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസ് തന്നെ നിര്‍മിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് ഒരു നായികയെന്നും റിപ്പോര്‍ട്ടുണ്ട്. എ. ആര്‍ റഹ്മാന്‍ തന്നെയാണ് സംഗീതം. ഛായാഗ്രഹണം രവി വര്‍മന്‍. ചിത്രത്തിനായി രണ്ടു പേരുകളും മണിരത്നം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. കോമാളി, ഉന്‍ പാര്‍വൈക്കു മട്ടും ഇതു രണ്ടുമാണ് ചിത്രത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന പേരുകള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.