Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഷ്മോരയ്ക്ക് പാരയായ കട്ടപ്പ

kashmora-kattappa

കാഷ്മോരയിൽ ചെറിയ ഒരു എപ്പിസോഡുമാത്രമാണ് കാർത്തി അവതരിപ്പിക്കുന്ന രാജനായക്കൻ എന്ന യോദ്ധാവിന്റെ രംഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചരിത്രപശ്ചാത്തലത്തിലുള്ള ഈ എപ്പിസോഡ് സിനിമയുടെ മർമ്മവും കൂടിയാണ്.

ചിത്രീകരണം തുടങ്ങുന്നതിനു മുമ്പായി കാർത്തിയെ വെച്ച് സംവിധായകൻ ഒട്ടനവധി മേക്കപ്പ് ടെസ്റ്റും ലുക്ക് ടെസ്റ്റും നടത്തിയശേഷം തലമുണ്ഡനം ചെയ്ത യോദ്ധാവിന്റെ രൂപം നിശ്ചയിച്ചു. ആ സമയത്തായിരുന്നു ബാഹുബലിയുടെ രംഗപ്രവേശം. അതിൽ സത്യരാജിന്റെ കട്ടപ്പയുടെ ഗെറ്റപ്പ് രാജനായ്ക്കനോട് സാമ്യതയുള്ളതായിരുന്നു. വീണ്ടും സംവിധായകന് ആ കഥാപാത്രത്തിന് സാമ്യതകളുണ്ടാവാത്ത ഒരു രൂപം വേണമെന്ന് നിശ്ചയിച്ച് കാർത്തിയെ സമീപിച്ച് ലുക്ക് ടെസ്റ്റുകൾ നടത്തി.

ഓരോ വേഷഭൂഷാദികളിലും ഓരോ മാറ്റങ്ങൾ വരുത്തി പതിനഞ്ചിൽപരം ടെസ്റ്റുകൾക്ക് ഒടുവിലാണ് രാജനായക്കന്റെ രൂപവും വേഷവും നിശ്ചയിച്ചത്. അതാകട്ടെ ഉർവശി ശാപം ഉപകാരം എന്ന കണക്കെ കൂടുതൽ മികവുറ്റ രൂപവുമായി ഭവിച്ചു. രാജനായക്കന്റെ വേഷം കൂടുതൽ മികച്ചതായി. അങ്ങനെ കട്ടപ്പയുടെ പാര കാഷ്മോരയിലെ രാജനായ്ക്കൻ എന്ന യോദ്ധാവിന്റെ വേഷത്തിന് അനുഗ്രഹമായി ഭവിച്ചു. 

Your Rating: