Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഷ്മോര ട്രെയിലർ; പ്രേക്ഷകരെ ഞെട്ടിച്ച് കാർത്തിയും നയൻസും

karthi-nayanthara

തമിഴിൽ നിന്ന് മറ്റൊരു ബ്രഹ്മാണ്ഡചിത്രം റിലീസിനെത്തുന്നു. കാർത്തി–നയൻതാര എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന കാഷ്മോരയാണ് തമിഴകത്ത് നിന്നും റിലീസിനൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം. സിനിമയുടെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി.

Kaashmora Official Theatrical Trailer | Telugu | Karthi, Nayanthara | Santhosh Narayanan | Gokul

കാര്‍ത്തി മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിത്രം ഫാന്റസി ത്രില്ലറാണ്. ശ്രീവിദ്യയാണ് മറ്റൊരു നായിക. ഗോകുല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിക്കുന്ന കാഷ്മോര, രാജനായകന്‍ എന്നീ രണ്ട് കഥാപാത്രങ്ങളുടെ ഗെറ്റപ്പുകള്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തു വിട്ടിരുന്നു. നീണ്ട താടി വളര്‍ത്തി തല മൊട്ടയടിച്ച് പ്രത്യക്ഷപ്പെടുന്ന കാര്‍ത്തിയുടെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. രത്‌നമഹാദേവി എന്ന രാജകുമാരിയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്.

സാങ്കേതികമായി ഏറെ പുതുമകളും പ്രത്യേകതകളുമുള്ള ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഓം പ്രകാശും സംഗീത സംവിധായകൻ സന്തോഷ് നാരായണുമാണ്. കലാസംവിധായകൻ രാജീവൻ കാഷ്മോരയ്ക്കുവേണ്ടി ഒരുക്കിയ സെറ്റുകൾ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ സ്ക്രീനിൽ പുതിയ ഒരു അനുഭവമായിരിക്കും. മലയാളിയായ സാബു ജോസഫാണ് ചിത്രസംയോജകൻ, ഇന്ത്യയിലും വിദേശത്തുമായി സാങ്കേതിക പ്രവർത്തനങ്ങൾ ദൃതഗതിയിൽ പൂർത്തിയായി വരുന്ന കാഷ്മോരയെ ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് എസ്.ആർ പ്രകാശ് ബാബു ‌, എസ് ആർ പ്രഭു എന്നിവരാണ്.