Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതക്കെടുതിയിൽ ആശ്വാസമായി ഖുശ്ബു

khushboo

ചെന്നൈ നഗരത്തിൽ പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങളെ നേരിട്ട് കണ്ടു സ്ഥിതി ഗതികൾ മനസ്സിലാക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമായി പ്രശസ്ത സിനിമാ താരവും കോണ്ഗ്രസ് പ്രവർത്തകയുമായ ഖുശ്ബു ചെന്നൈ നഗരത്തിൽ എത്തി.

വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും തകർന്ന ചെന്നൈയിലെ തെരുവുകൾ താരം സന്ദർശിച്ചു. ഹൃദയഭേതകമായ കാഴ്ചയെന്നാണ് ഖുഷ്ബു ദുരന്തത്തെ വിശേഷിപ്പിച്ചത്‌. ആശ്വസിക്കാനായി തനിക്കു വാക്കുകൾ കിട്ടുന്നില്ലെന്നും ഖുശ്ബു പറഞ്ഞു.

റോഡിന്റെ നടുവിൽ കിടപ്പാടം പോലും നഷ്ടപ്പെട്ട് എങ്ങോട്ട് പോകണം എന്നറിയാതെ നിൽക്കുന്ന ആളുകളുടെ ദുഃഖം താരം നേരിട്ട് അറിഞ്ഞു. ചെന്നൈ ദുരന്തത്തിൽ പെട്ടവർക്ക് 10 ലക്ഷം രൂപയുടെ സഹായം നടൻ ജയറാമും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.