Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷിന്റെ നായികയായി അനുപമ; കൊടി ട്രെയിലർ

kodi

ധനുഷിനെ നായകനാക്കി ആര്‍എസ് ദുരൈ സെന്തില്‍കുമാര്‍ ഒരുക്കുന്ന കൊടിയുടെ ട്രെയിലർ പുറത്തിറങ്ങി. ധനുഷ് ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ തൃഷയും അനുപമ പരമേശ്വരനുമാണ് നായികമാര്‍. അനുപമയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

Kodi - Official Tamil Trailer | Dhanush, Trisha | Santhosh Narayanan

ദീപാവലിയ്ക്ക് റിലീസിന് ഒരുങ്ങുന്ന കൊടി ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. തൃഷയുടേത് നെഗറ്റീവ് കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ട്. തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നതും തൃഷ തന്നെയാണ്.

കാക്കി സട്ടൈ എന്ന തമിഴ് ചിത്രത്തിനു ശേഷം സെന്തില്‍കുമാര്‍ ഒരുക്കുന്ന ചിത്രമാണ് കൊടി. തമിഴ് രാഷ്ട്രീയവും അത് സ്വാധീനിക്കുന്ന യുവതലമുറയേയുമൊക്കെ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. സെന്തില്‍കുമാര്‍ തന്നെയാണ് കൊടിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നേരത്തെ അനുപമയ്ക്ക് പകരം ശാലിനിയുടെ സഹോദരി ശ്യാമിലിയെ ആണ് തൃഷയ്‌ക്കൊപ്പം ധനുഷിന്റെ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പീന്നീട് അനുപമയുമായി കരാര്‍ ഒപ്പിടുകയായിരുന്നു. സന്തോഷ് നാരായണനാണ് സംഗീതം.  

Your Rating: