മലയാളത്തിൽ ശബ്ദത്തിലൂടെയും അഭിനയപ്രകടനത്തിലൂടെയും ശ്രദ്ധേയായ നടിയാണ് കുളപ്പുള്ളി ലീല. ഇപ്പോഴിതാ മലയാളത്തിൽ നിന്നും തമിഴിൽ മറ്റൊരു മികച്ച വേഷം ചെയ്യുകയാണ് നടി.
മരുത് എന്ന ചിത്രത്തില്‍ നടൻ വിശാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മൂമ്മയായി ലീല എത്തുന്നു. കുട്ടിപ്പുലി, കൊമ്പന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീദിവ്യയാണ് നായിക.
42 ദിവസത്തെ ഷൂട്ടിംഗിലാണ് ലീല പങ്കെടുത്തത്. എന്നാല്‍ തമിഴ് വഴങ്ങാത്തതിനാല്‍ കഥാപാത്രത്തിന് ശബ്ദം കൊടുക്കാനായില്ല ലീലയ്ക്ക്. ലീലയുടെ ശബ്ദത്തോട് സാദൃശ്യമുള്ളവര്‍ക്കായി നടത്തിയ തെരച്ചിലില്‍ 17 പേര്‍ക്ക് സംവിധായകന്‍ ശബ്ദപരിശോധന നടത്തി. അതില്‍നിന്നാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കണ്ടെത്താനായത്.