Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കുട്ടിതല’യ്ക്ക് പേരിട്ടു

ajith

അജിത്ത് ശാലിനി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയ്ക്ക് പേരിട്ടു. ആദ്വിക് അജിത്ത്കുമാർ എന്നാണ് പേര്. അസാധാരണമായ, അതുല്യമായ എന്നൊക്കെയാണ് ആദ്വിക് എന്ന പേരിന് അർത്ഥം. മാർച്ച് രണ്ടിനാണ് അജിത്തിനും ശാലിനിയ്ക്കും ഒരു ആൺ കുഞ്ഞ് പിറന്നത്. ആദ്വികിന്റെ ജനനം ഒരു ആഘോഷമായിരുന്നു. സോഷ്യൽമീഡിയയിലും കൂടാതെ ട്വിറ്ററിൽ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും കുട്ടിതല ട്രെൻഡിങിൽ ഇടം പിടിച്ചിരുന്നു.

2000 ൽ ആണ് അജിത്തും ശാലിനിയും വിവാഹിതരായത്. മൂത്തമകൾ അനൗഷ്കയ്ക്ക് ഏഴ് വയസ്സുണ്ട്. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത്തിപ്പോൾ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.