Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി 2; ക്ലൈമാക്സ് രംഗത്തിന്റെ ചിത്രങ്ങൾ ലീക്കായി

baahubali-climax

ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. അതീവരഹസ്യമായി ചിത്രീകരിക്കുന്ന സിനിമയുടെ ഒരു ലൊക്കേഷൻ ചിത്രങ്ങൾ പോലും പുറത്തുവന്നിരുന്നില്ല. അഭിനേതാക്കള്‍ അടക്കമുള്ള യൂണിറ്റ് അംഗങ്ങൾ പോലും സെറ്റിൽ മൊബൈൽ ഉപയോഗിക്കരുതെന്ന കർശന നിബന്ധനയോടെയാണ് രാജമൗലി ചിത്രീകരണം തുടർന്നത്.

എന്നാൽ ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പ്രധാനചിത്രങ്ങൾ ഇന്റർനെറ്റിലൂടെ ലീക്കായി പുറത്തുവന്നിരിക്കുന്നു. ക്ലൈമാക്സ് ഭാഗങ്ങളുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ലീക്കായതെന്നാണ് റിപ്പോർട്ട്. വലിയൊരു ഗ്രാനൈറ്റ് ക്വാറിയിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ് നടന്നത്.

baahubali-climax-1

ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്ത സമയത്തും അവസാനരംഗത്തെ യുദ്ധരംഗങ്ങളുടെ ചിത്രങ്ങൾ ലീക്കായിരുന്നു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഏതാണ് പൂർത്തിയായി കഴിഞ്ഞു. ഒക്ടോബറിൽ മുഴുവൻ ഷൂട്ടിങും പൂർത്തിയാക്കാനാണ് രാജമൗലിയുടെ പദ്ധതി. അടുത്ത വർഷം ഏപ്രിൽ 28നാണ് ബാഹുബലി 2 റിലീസിനെത്തുന്നത്.  

Your Rating: