Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനിയോട് കോടതിയിൽ ഹാജരാകാൻ നിർദേശം

rajinikanth

ലിംഗ സിനിമയുടെ തിരക്കഥാ മോഷണവുമായി ബന്ധപ്പെട്ട കേസിൽ രജനീകാന്തിനോട് കോടതിയിൽ ഹാജരാകാൻ നിർദേശം. മധുരൈ മുൻസിഫ് കോടതിയാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം തിരക്കഥാകൃത്ത് രവി രത്നം നൽകിയ പരാതിയിലാണ് നടപടി.

രജനീകാന്ത് കോടതിയില്‍ ഹാജരാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്നാണ് ഹാജരാകേണ്ട അവസാനദിവസവും. രജനിക്കൊപ്പം ലിംഗയുടെ സംവിധായകനായ കെഎസ് രവികുമാറിനോടും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Your Rating: