Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയെ വിശ്വസിക്കാത്തവർ മണ്ടന്മാർ: മഹേഷ്‌ ബാബു

mahesh-namratha

ഭാര്യയെ വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരാണ് ഏറ്റവും വലിയ മണ്ടന്മാരെന്ന് തെലുങ്ക്‌ സൂപ്പര്‍താരം മഹേഷ്‌ ബാബു. പക്വത ഉള്ള ഒരു പുരുഷന്റെ ലക്ഷണമല്ല ഈ സംശയം. ഭാര്യയെ വിശ്വസിച്ച്‌ ജീവിക്കുന്ന ഭർത്താവാണ് താനെന്നും ഒന്നിച്ച്‌ അഭിനയിക്കുന്ന നായികമാരുമായി പരിചയത്തില്‍ കവിഞ്ഞ ഒന്നുമില്ലെന്നും താരം പറഞ്ഞു.

നാലു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു എന്റെയും നമ്രതയുടെയും വിവാഹം. ഞങ്ങൾ‌ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചിട്ട് 14 വർഷമായി. വിവാഹം കഴിച്ച്‌ കുട്ടികള്‍ക്കൊപ്പം കഴിയുമ്പോള്‍ ഇതാണ്‌ ഏറ്റവും മനോഹരമെന്ന്‌ തോന്നും.

എന്നാല്‍ ജോലി തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അതിനോടായിരിക്കും കൂടുതൽ ഉത്തരവാദിത്വം. തന്നെ താനായി നില്‍ക്കാന്‍ അനുവദിക്കുന്നതാണ്‌ അവളില്‍ ഏറെ ഇഷ്‌ടപ്പെടുന്ന കാര്യമെന്നും മഹേഷ്‌ ബാബു പറയുന്നു.

എന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങൾ ബോക്സ്ഓഫീസിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ചിത്രമായ ശ്രീമന്ദ്ഡു വിജയമാകുകയും ചെയ്തു.അതിന് എനിക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചു. എന്നാൽ ചിലതാരങ്ങൾ യാഥാര്‍ത്ഥ്യത്തെ ഉൾക്കൊള്ളുന്നില്ല. സോഷ്യല്‍മീഡിയ ആണ് ഇവരെ വിഡ്ഢികളാക്കുന്നത്. മഹേഷ് ബാബു പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.