Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി വീണ്ടും തമിഴിൽ; നായികയായി അഞ്ജലി

mammootty-anjali മമ്മൂട്ടി ,അഞ്ജലി

മമ്മൂട്ടി വീണ്ടും തമിഴിലേക്ക്.ദേശീയ പുരസ്‌കാര ജേതാവും, തമിഴിലെ മികച്ച സംവിധായകരിലൊരാളുമായ റാം ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി നായകനായി എത്തുന്നത്. പേരന്‍പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സുന്ദരി അഞ്ജലിയാണ് നായിക.

റാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രവുമാണ് പേരന്‍പ്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ സിനിമയിലേതെന്ന് സംവിധായകൻ ഉറപ്പു പറയുന്നു. തങ്കമീൻകളിലൂടെ ദേശീയപുരസ്കാരം നേടിയ ബാലതാരം സാധനയും ചിത്രത്തിലുണ്ട്. എന്‍ എ മുത്തുകുമാറിന്റെ വരികള്‍ക്ക് യുവന്‍ശങ്കര്‍ രാജയാണ് സംഗീതം.

ആറ് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്നത്. ദളപതി, അഴകന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ആനന്ദം എന്നിവയാണ് മമ്മൂട്ടിയുടെ തമിഴിലെ പ്രധാന ചിത്രങ്ങള്‍. 2010 ല്‍ വന്ദേമാതരം എന്ന ചിത്രമാണ് മമ്മൂട്ടി അവസാനമായി തമിഴില്‍ അഭിനയിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.