Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കബലി’ പോസ്റ്ററിന് പിന്നിലെ കൈകള്‍

മാസ് എന്ന പദത്തിന്‍റെ എല്ലാ അര്‍ഥവും ആവേശിച്ച പോസ്റ്റര്‍ ആയിരുന്നു രജനീകാന്ത് ചിത്രം കബലിയുടെ പ്രധാനപ്രത്യേകത. രജനി ആരാധകര്‍ മാത്രമല്ല തെന്നിന്ത്യമുഴുവന്‍ ഈ പോസ്റ്റര്‍ തരംഗമായി മാറി. ആരാധകരെ എല്ലാത്തരത്തിലും ആവേശംകൊള്ളിക്കുന്ന ഇത്തരം സിനിമാപോസ്റ്ററുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എന്നാല്‍ അധികമാരും അറിയാറില്ല.

കബലിയുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് വിന്‍സി രാജ് എന്ന മുപ്പത്തിയഞ്ച്കാരനാണ്. വിജയ് സേതുപതിയുടെ സൂതുകാവും, തെഗിഡി, ആട്ടകത്തി, ഇന്‍ഡ്രുനേട്രു നാളൈ എന്നീ ചിത്രങ്ങളുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് വിന്‍സിയാണ്. ആട്ടകത്തിയ്ക്ക് ശേഷം സംവിധായകന്‍ പാ. രഞ്ജിത്തുമായി ഒന്നിക്കുന്ന ചിത്രമാണ് കബലി.

vincy-raj വിന്‍സി രാജ് (വലത്)

അധോലോകനായകനായാണ് ചിത്രത്തില്‍ രജനി എത്തുന്നത്. സ്റ്റൈല്‍മന്നന്‍ എന്ന വിശേഷണത്തിന് ഏറ്റവും യോഗ്യന്‍ താനെന്ന് ഒന്നുകൂടി തെളിയിക്കുകയാണ് രജനി. ബാഷ സ്റ്റൈലില്‍ കോട്ടും സ്യൂട്ടും അണിഞ്ഞ് ഇരിക്കുന്ന ഒരു ചിത്രവും ചങ്ങല പൊട്ടിച്ചെറിഞ്ഞ് ക്ഷുഭിതനായി നില്‍ക്കുന്ന മറ്റൊരു ചിത്രവുമാണ് പോസ്റ്ററില്‍ ഉള്ളത്.

ചിത്രത്തില്‍ ചെന്നൈ മാഫിയ ഡോണ്‍ കബലീശ്വരന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് താരം രാധിക ആപ്‌തെയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. രജനിയുടെ മകളുടെ വേഷത്തില്‍ ധന്‍സിക എത്തും.

ചിത്രം മൈലാപൂരിലും മലേഷ്യയിലുമായാണ് ചിത്രീകരിക്കുന്നത്. പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബലി എന്ന ചിത്രം രജനിയുടെ 159ാം സിനിമ കൂടിയാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.