Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിരത്നം ഒകെ ആണ്

mani-ratnam

സംവിധായകന്‍ മണിരത്‌നത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. സാധാരണ ശരീരപരിശോധനയ്ക്ക് വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നും ചെന്നൈയില്‍ ആരാധകരുടെയും മാധ്യമങ്ങളുടെയും കണ്ണില്‍പ്പെടാതിരിക്കാനാണ് ഡല്‍ഹിയിലെത്തി ശരീരപരിശോധന നടത്തിയതെന്ന് ഒകെ കണ്‍മണിയുടെ സഹനിര്‍മാതാവായ മല മന്യന്‍ പറഞ്ഞു.

നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ മണിരത്നം ചികിത്സ തേടിയെന്നായിരുന്നു പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത കോളിവുഡിനെയും ആരാധകരെയും കുറച്ചൊന്നുമല്ല ഞെട്ടിച്ചതും.

മണിരത്‌നത്തിന്‍റെ പുതിയ ചിത്രം ഓകെ കണ്‍മണി എന്ന ചിത്രം സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.