Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിരത്നം ചിത്രത്തില്‍ ദുല്‍ക്കറും കാര്‍ത്തിയും

dulquer-mani-karthi

ഒകെ കണ്‍മണിയിലൂടെ തമിഴകത്തിന്‍റെയും കണ്‍മണിയായി മാറിയ ദുല്‍ക്കര്‍ സല്‍മാന്‍ തന്‍റെ താരപദവി ഒന്നുകൂടെ ഭദ്രമാക്കാന്‍ ഒരുങ്ങുകയാണ്. ഒകെ കണ്‍മണിയ്ക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും ദുല്‍ക്കര്‍ തന്നെയാണ് നായകന്‍. മലയാളത്തില്‍ നിന്നല്ല തമിഴകത്ത് നിന്നുപോലും മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത ഭാഗ്യമാണ് ദുല്‍ക്കറിനെ തേടിയെത്തിരിക്കുന്നത്.

മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസ് തന്നെ നിര്‍മിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിയാണ് ദുല്‍ക്കറിനൊപ്പം മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. ചിത്രത്തിനായി രണ്ടു പേരുകളും മണിരത്നം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. കോമാളി, ഉന്‍ പാര്‍വൈക്കു മട്ടും ഇതു രണ്ടുമാണ് ചിത്രത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന പേരുകള്‍.

എ. ആര്‍ റഹ്മാന്‍ തന്നെയാണ് സംഗീതം. ഛായാഗ്രഹണം പി.സി ശ്രീറാം. എഡിറ്റിങ്- ആന്‍റണി. ചിത്രത്തിലെ മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല. ശ്രുതി ഹാസനും ഐശ്വരെ റായിയെയും പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗികസ്ഥിരീകരണം ഉണ്ടായിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.