ഇമ്രാന് ഹാഷ്മിയ്ക്ക് മാത്രമേ ചുംബിക്കാന്‍ അറിയൂ ? അതിലും നന്നായി ചുംബിക്കാന്‍ അറിയാവുന്ന ഒരു നടിയുണ്ട് തെന്നിന്ത്യയില്‍. തെന്നിന്ത്യന്‍ സുന്ദരി മനീഷ യാദവ് ആണ് ഒരു ചുംബനത്തിന്റെ കൃത്യതയ്ക്ക് 36 ചുംബനരംഗങ്ങള്‍ ചിത്രീകരിക്കാനായി തയാറായത്.
നായകന് ജി.വി പ്രകാശുമൊത്തുള്ള മനീഷയുടെ ലിപ് ലോക്ക് സീന്‍ ഷൂട്ട് ചെയ്യാന്‍ എടുത്തത് 36 ടെയ്ക്കുകള്‍. തൃഷ ഇലിയാന നയന്‍താര എന്ന ചിത്രത്തിലാണ് ചുംബന സീന്‍ ഷൂട്ട് ചെയ്യാന്‍ 36 ടെയ്ക്കുകള്‍ എടുത്തത്. വ്യത്യസ്ത ആംഗിളുകളില്‍ നിന്നാണ് 36 ടെയ്ക്കുകളും എടുത്തിരിക്കുന്നത്.
വഴക്ക് എന്‍ പതിനെട്ട് പത്തൊന്‍പത് എന്ന ചിത്രത്തിലൂടെ തമിഴകത്തെത്തിയ താരമാണ് മനീഷ. മനീഷ യാദവിന് പുറമെ ആനന്ദിയാണ് ചിത്രത്തിലെ മറ്റൊരു നായിക. പേരിലെ വ്യത്യസ്തത കൊണ്ട് സിനിമ ചിത്രീകരണം തുടങ്ങുന്നതിനു മുന്‍പേ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗതനായ ആദിക്ക് രവിചന്ദ്രനാണ് സംവിധാനം. സിമ്രാന് അതിഥി താരമായും എത്തുന്നു. ജി.വി. പ്രകാശ് തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.