Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയാണെന്നു കരുതി മന്ത്രിയെ വിളിച്ചപ്പോൾ

ringu

നടിമാരുടെ ഫോൺ നമ്പർ പോയിട്ട് അഡ്രസ് പോലും സാധാരണക്കാർക്കു കിട്ടില്ല. അപ്പോൾ വെബ്സൈറ്റിൽ ഫോൺ നമ്പർ കണ്ടപ്പോൾ ആരാധകർ വിളിയോടു വിളി. പക്ഷേ, കോൾ എടുക്കുന്നതു മന്ത്രി. ഒടുവിൽ മന്ത്രിക്കു ഫോൺ സ്വിച്ചോഫ് ചെയ്യേണ്ടി വന്നു.

മഹാരാഷ്ട്രയിലെ പ്രമുഖ നടി റിങ്കു രാജ്ഗുരുവിന്റെ വെബ്സൈറ്റിലാണ് മന്ത്രി സുഭാഷ് ദേശായിയുടെ ഫോൺ നമ്പർ തെറ്റായി കൊടുത്തത്. പക്ഷേ, മന്ത്രിയുടെ കോൾ വരുമ്പോഴാണ് പാവം നടി ഇക്കാര്യം അറിയുന്നത്. ഹാക്കർമാരുടെ പണി, അല്ലാതെന്ത്?

റിങ്കു രാജ്ഗുരു നായികയായ, ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം നേടിയ സായിരാത് എന്ന മറാത്തി സിനിമ 40 കോടി രൂപയാണ് ഇതിനകം കൊയ്തത്. 

Your Rating: