Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകൻ തെലുങ്ക് വരുന്നു

manyam-puli

കേരളത്തിലെ ബോക്സ്ഓഫീസുകളിൽ ചരിത്രം സൃഷ്ടിക്കുന്ന മോഹൻലാൽ ചിത്രം പുലിമുരുകൻ തെലുങ്കിലേക്ക്. മൊഴിമാറ്റിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. മന്യംപുലി എന്നാണ് തെലുങ്കിൽ ചിത്രത്തിന്റെ പേര്.

പ്രശസ്ത നിർമാതാവ് കൃഷ്ണറെഡ്ഢിയാണ് സിനിമയുടെ തെലുങ്ക് അവകാശം സ്വന്തമാക്കിയത്. മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ തെലുങ്ക് ചിത്രങ്ങളായ മനമന്ത, ജനതാ ഗാരേജ് എന്നീ ചിത്രങ്ങൾ അവിടെ മികച്ച വിജയമായിരുന്നു.

മാത്രമല്ല തെലുങ്ക് പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന തരത്തിലുള്ള മാസ് എന്റർടെയ്നറാണ് പുലിമുരുകനെന്നും ചിത്രം മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും കൃഷ്ണറെഡ്ഢി പറഞ്ഞു.