Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകൻ തമിഴ് റീമേയ്ക്കിനൊരുങ്ങുന്നു?

pulimurugan-lal2.jpg.image.784.410

മോഹൻലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം പുലിമുരുകൻ തമിഴിൽ റീമേക്കിനൊരുങ്ങുന്നു. രമേശ് പി പിള്ളയുടെ ഉടമസ്ഥതയിലുള്ള അഭിഷേക് ഫിലിംസ് ആണ് സിനിമയുടെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കുള്ള സിനിമയുടെ റീമേക്ക് അവകാശം ഇനി മുളകുപാടത്തിന്റെയും അഭിഷേക് ഫിലിംസിന്റെയും പേരിലായിരിക്കും.

തമിഴിൽ നിന്ന് നാലു താരങ്ങളുടെ പേരാണ് നായകനായി പറഞ്ഞു കേൾക്കുന്നത്. സൂര്യ, വിക്രം, ധനുഷ്, അജിത്ത് എന്നിവരാണ് പ്രധാനപട്ടികയിൽ. ഹിന്ദിയിലും കന്നഡയിലും ചർച്ചകൾ നടന്നുവരുകയാണ്.

നേരത്തെ മോഹൻലാൽ നായകനായ ദൃശ്യം നാലുഭാഷകളിൽ റീമേയ്ക്ക് ചെയ്തിരുന്നു. തമിഴിൽ കമൽഹാസനും ഹിന്ദിയിൽ അജയ് ദേവ്ഗണും തെലുങ്കിൽ വെങ്കിടേഷുമായിരുന്നു മോഹൻലാലിന്റെ റോളിൽ എത്തിയത്.

വൈഖാഖ് സംവിധാനം ചെയ്ത് പുലിമുരുകൻ ബോക്സ്ഓഫീസിൽ 30 കോടിയിലേക്ക് കടക്കുകയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് നിർമാണം. 

Your Rating: