Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഫലത്തിലും ജനപ്രീതിയിലും നയന്‍സ് നമ്പര്‍ വണ്‍

nayanthara

എണ്ണത്തില്‍ ഹിറ്റുകള്‍ കുറവാണെങ്കിലും പ്രതിഫലത്തിലും പ്രശസ്തിയിലും തമിഴകത്തെ നടിമാരില്‍ മുന്നില്‍ നയന്‍താര. തമിഴകത്തെ ഒരു പ്രമുഖ സിനിമാ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് തമിഴകത്തെ താരറാണിയായി നയന്‍സിനെ തിരഞ്ഞെടുത്തത്.

നയന്‍താര

ഏറ്റവും അടുത്തിടെ ഇറങ്ങിയ നന്‍പേന്‍ട എന്ന ചിത്രം ബോക്സ്ഓഫീസില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നയന്‍താര തന്നെയാണ് സംവിധായകരുടെ ഇഷ്ടതാരം. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലും നയന്‍സ് തന്നെയാണ് ആദ്യ ചോയ്സ്. 2 മുതല്‍ മൂന്ന് കോടി വരെയാണ് താരസുന്ദരിയുടെ പ്രതിഫലം.

അനുഷ്ക

ജനപ്രീതിയുടെ കാര്യത്തില്‍ നയന്‍സിന്‍റെ പുറകിലാണ് അനുഷ്കയെങ്കിലും വരുമാനത്തില്‍ താരം മുന്നിലാണ്. 3 കോടിയാണ് പ്രതിഫലം.

തമന്ന

തമിഴിലും തെലുങ്കിലും ആരാധകരുടെ പ്രിയതാരം. ഗ്ലാമര്‍ തന്നെയാണ് തമന്നയുടെ പ്രധാനആകര്‍ഷണം. 1-2 കോടിയാണ് പ്രതിഫലം

കാജല്‍ അഗര്‍വാള്‍

തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണി. ഒരു കോടിയാണ് പ്രതിഫലം വാങ്ങുന്നത്.

തൃഷ

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തമിഴകത്ത് സാനിധ്യമുറപ്പിച്ച മുന്‍നിര നടിമാരില്‍ ഒരാള്‍. 80 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് തൃഷയുടെ പ്രതിഫലം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.