Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അരക്കോടി വേണ്ടെന്ന് നയന്‍താര

nayanthara

ചിമ്പു-നയന്‍താര ചിത്രമായ ഇതു നമ്മ ആള് കൂടുതല്‍ വിവാദങ്ങളിലേക്ക്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയ്ക്കായി നിര്‍മാതാക്കളുടെ ആവശ്യപ്രകാരം രണ്ടു ഗാനങ്ങള്‍ വേണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. നായികയായ നയന്‍താരയ്ക്ക് മുഴുവന്‍ പ്രതിഫലവും നല്‍കാതിരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നത്. ഏകദേശം അന്‍പത് ലക്ഷം രൂപയാണ് നയന്‍താരയ്ക്ക് ഇവര്‍ നല്‍കാനുള്ളത്.

ചിമ്പുവിന്‍റെ അച്ഛനും നടനുമായ ടിആറും, ചിമ്പും, നയന്‍താരയും ഈ രംഗത്തു ആവശ്യമാണെന്നായിരുന്നു അവരുടെ കണ്ടീഷന്‍. എന്നാല്‍ ചിത്രത്തിന്റെ പ്രമേയത്തിന് അത്തരമൊരു ഗാനം ആവശ്യമില്ലെന്ന് അവരോട് ആവശ്യപ്പെട്ടതായി സംവിധായകന്‍ പാണ്ഡിരാജും വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് നയന്‍താര പൊട്ടിത്തെറിക്കാന്‍ ഇടയായത്.‘ എന്‍റെ സംവിധായകന് പോലും ആ ഗാനങ്ങള്‍ ചിത്രീകരിക്കാന്‍ താല്‍പര്യമില്ല. പിന്നെ ഞാനെന്തിന് സഹകരിക്കണം. ഈ സിനിമയില്‍ ഞാന്‍ കരാ‍ര്‍ ഒപ്പിട്ടത് പാണ്ഡിരാജ് എന്ന സംവിധായകന് വേണ്ടിയാണ് അല്ലാതെ ചിമ്പുവിന് വേണ്ടിയല്ല. ഇനി കിട്ടാനുള്ള പൈസയും എനിക്ക് വേണ്ട..നയന്‍താര തുറന്നടിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.