Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിരിഞ്ഞിട്ടില്ല; നയൻസിനൊപ്പം ഇതാ വിഘ്നേശ്

nayan-vighnesh

നയന്‍താരയും യുവ സംവിധായകന്‍ വിഘ്‌നേശ് ശിവനും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്ന് തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഇതിനിടെ ഇവർ പിരിഞ്ഞെന്ന രീതിയിൽ തമിഴ്മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. നയന്‍താരയ്ക്ക് പുതിയ ഒരു പ്രണയ ബന്ധമുണ്ടെന്നും അതിനാല്‍ വിഘ്‌നേശുമായി ഉടക്കി പിരിഞ്ഞെന്നുമായിരുന്നു പുതിയ ഗോസിപ്പ്. എന്നാൽ ഇരുവരും ഇപ്പോഴും അടുത്തസുഹൃത്തുക്കളാണെന്നതിന് പുതിയ തെളിവ്.

അറുപത്തിമൂന്നാമത് ഫിലിം ഫെയര്‍ പുരസ്‌കാരത്തില്‍ തമിഴില്‍ നിന്നുള്ള മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നയന്‍താരയാണ്. വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രമാണ് നയന്‍താരയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഈ പുരസ്കാരം വിഘ്നേശിന് സമ്മാനിക്കുന്നുവെന്നായിരുന്നു അവാർഡ് ലഭിച്ച ശേഷം നയൻസിന്റെ പ്രതികരണം.

മാത്രമല്ല പുരസ്കാരം ലഭിച്ച ശേഷം താരം പോയത് വിഘ്‌നേശിന്റെ അടുത്താണ്. പുരസ്‌കാരവുമായി വിഘ്‌നേശിനൊപ്പം നയന്‍സ് നില്‍ക്കുന്ന ഒരു റൊമാന്റിക് ചിത്രവും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.