Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ പോളിയെ പുകഴ്ത്തി നാഗാര്‍ജുന

nivin-nagarjuna നിവിൻ പോളി, നാഗാര്‍ജുന

മലയാളത്തിന്റെ യുവതാരം നിവിൻ പോളിയെ പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം നാഗാർജുന. പ്രേമം സിനിമയിലെ നിവിൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും സിനിമ ഇത്രയും ജനകീയമാകാൻ ഒരുകാരണം നിവിൻ ആണെന്നും നാഗാർജുന പറഞ്ഞു.

പ്രേമത്തിന്റെ തെലുങ്കിൽ നാഗാർജുനയുടെ മകൻ നാഗചൈതന്യയാണ് നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രത്തിലെത്തുന്നത്. ‘പ്രേമം സിനിമ ഇപ്പോഴും തിയറ്ററുകളിൽ പ്രദർശിക്കുന്നുണ്ട്. പ്രേമം സിനിമ ഞാൻ കണ്ടുകഴിഞ്ഞപ്പോൾ സംവിധായകനായ ചന്ദുവിന്റെ നിർദേശങ്ങൾ അതേപോലെ അനുസരിക്കാനാണ് മകനോട് പറഞ്ഞത്. തെലുങ്ക് സിനിമയുടെ സാഹചര്യത്തിന് അനുസരിച്ച് കുറച്ചുമാറ്റങ്ങൾ സിനിമയ്ക്കുണ്ട്-നാഗാർജുന പറഞ്ഞു.

പ്രേമത്തില്‍ മേരിയെ അവതരിപ്പിച്ച അനുപമ പരമേശ്വരന്‍, ശ്രുതി ഹാസന്‍ എന്നിവര്‍ മജ്‌നുവില്‍ നാഗചൈതന്യയുടെ നായികമാരാവും. ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്.