Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24ൽ സൂര്യയ്ക്ക് കോടികളുടെ നഷ്ടം

suriya

24 ൽ സൂര്യയ്ക്ക് ഉണ്ടായത് കോടികളുടെ നഷ്ടമാണ്. 75 കോടി മുടക്കി നിർമിച്ച ചിത്രം തമിഴ്നാട്ടിൽ നിന്നു നേടിയത് 22 കോടി മാത്രമാണ്. ബോക്സ്ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും നിർമാതാവിന് 25 കോടിയുടെ നഷ്ടമാണ് ചിത്രം മൂലമുണ്ടായത്.

സിനിമയുടെ വിതരണക്കാരനായ ഞ്ജാനവേൽ രാജ ഇക്കാര്യം സൂര്യയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. എന്തായാലും അടുത്ത ചിത്രത്തിലൂടെ ഈ നഷ്ടം നികത്താനുള്ള തീരുമാനത്തിലാണ് സൂര്യ.

കബാലിയ്ക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയാണ് നായകൻ. ഈ ചിത്രത്തിൽ പ്രതിഫലം ഇല്ലാതെയാകും സൂര്യ അഭിനയിക്കുക. ചിത്രം റിലീസ് ചെയ്ത വിജയത്തിന്റെ ഒരുപാതി മാത്രമാകും താരം കൈപ്പറ്റുക. 

Your Rating: