Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനിയുടെ ചിത്രം ആലേഖനം ചെയ്ത് വെള്ളിനാണയം

kabali-gold-coin

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പുതിയ ചിത്രം ‘കബാലി’യുടെ പ്രചാരണാർഥം മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് രജനിയുടെ ചിത്രം ആലേഖനം ചെയ്ത വെള്ളിനാണയങ്ങൾ പുറത്തിറക്കി. ബുക്കിങ് നാളെ മുതൽ സ്വീകരിക്കും. ചിത്രത്തിന്റെ റിലീസ് ദിവസം മുതലാണ് നാണയങ്ങളുടെ വിതരണം. മുത്തൂറ്റ് ഫിൻകോർപ്പിന്റെ 3800 ശാഖകളിലൂടെയാണു നാണയങ്ങൾ വിപണിയിലെത്തിക്കുക. രജനിയുടെ ചിത്രം കൊത്തിയതാണിവ. അഞ്ചു ഗ്രാം (350 രൂപ), 10ഗ്രാം (700 രൂപ), 20 ഗ്രാം (1400 രൂപ), 10 ഗ്രാം വെള്ളി ലോക്കറ്റ് (700 രൂപ) എന്നിങ്ങനെയാണു വില.

Kabali Lucky Superstar Coin Launch Press Meet | Rajinikanth | Radhika Apte | Pa Ranjith

രാജ്യത്ത് ആദ്യമായാണ് ഒരു താരത്തിന്റെ ചിത്രം ആലേഖനം ചെയ്ത വെള്ളിനാണയങ്ങൾ പുറത്തിറക്കുന്നതെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റും പ്രഷ്യസ് മെറ്റൽസ് ഡിവിഷൻ സിഇഒ കേയൂർ ഷായും പറഞ്ഞു. ചടങ്ങിൽ കബാലി സംവിധായകൻ പാ. രഞ്ജിത്ത്, നിർമാതാവ് എസ്. താണു, സംഗീത സംവിധായകൻ സന്തോഷ് നാരായണൻ, മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റ‍ഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എസ്. കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു. 

Your Rating: